ഏറ്റുമാനൂരില്‍ എം.സി റോഡിനെയും അതിരമ്പുഴ റോഡിനെയും ബന്ധിപ്പിച്ച് ഏറ്റുമാനൂര്‍ മെയിന്‍ പോസ്റ്റ് ഓഫീസ് പടിയില്‍ എത്തിച്ചേരുന്ന ഇട റോഡ് നഗരസഭയും പൊതുമരാമത്ത് വകുപ്പും അവഗണിച്ചതോടെ സാമൂഹ്യവിരുദ്ധര്‍ കയ്യടക്കി. ഇവിടെ പരസ്യമായി മദ്യപാനവും നടക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പഴയ ഓര്‍മ്മയില്‍ വഴി തെറ്റി എത്തുന്ന യാത്രക്കാര്‍ ചെളികുണ്ടിലും മാലിന്യത്തിലും ചവിട്ടി പ്രധാന റോഡിലേക്ക് കടക്കേണ്ട സ്ഥിതിയാണുള്ളത്. മഴക്കാലത്തിനു മുന്‍പ് റോഡ് ശുചീകരണവും നവീകരണവും പുനര്‍നിര്‍മാണവും നടത്തുവാന്‍ കഴിയാതെ വരികയാണെങ്കില്‍ മെയിന്‍ പോസ്റ്റ് ഓഫീസ് പഠിക്കല്‍ വെള്ളക്കെട്ട് രൂപപ്പെടുവാനും അതുമൂലം അപകടങ്ങള്‍ക്കും കാരണമാകുമെന്ന് ആശങ്കയും ജനങ്ങള്‍ക്കുണ്ട്. വര്‍ഷകാലത്ത് ഈ റോഡിലൂടെ വെള്ളം ഒഴുകി കെഎസ്ആര്‍ടിസിയ്ക്ക് സമീപമുള്ള പാടശേഖരങ്ങളിലേയ്ക്കും അവിടെനിന്നും ചിറക്കുളം പാറകണ്ടം വഴി മാറാവേലി തോട്ടില്‍ എത്തി മീനച്ചിലാറ്റില്‍ പതിക്കുകയും ആയിരുന്നു. എന്നാല്‍ അധികൃതരുടെ അനാസ്ഥയുടെ നേര്‍ക്കാഴ്ചയായി ഈ റോഡ് ഇന്ന് ഉപയോഗശൂന്യമായികിടക്കുകയാണ്.
0 Comments