അന്താരാഷ്ട്ര വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനമായ എൽ ടി സി ഗ്ലോബലിന്റെ 2024 -'25 വർഷത്തെ 'എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന്' രാമപുരം മാർ ആഗസ്തീനോസ് കോളേജ് അർഹമായി.ലോകോത്തര നിലവാരത്തിൽ വിവിധ യൂണിവേഴ്സിറ്റികളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോർത്തിണക്കി പുത്തൻ വിദ്യാഭ്യാസ ശൈലി പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് ഗ്ലോബൽ എൽ റ്റി സി. നാക് അക്രഡിറ്റേഷനിൽ 'എ' ഗ്രെയ്‌ഡ് നേടിയ മധ്യ തിരുവിതാംകൂറിലെ ഏക സ്വാശ്രയ സ്ഥാപനം എന്ന നിലയിലും, കോളേജിന്റെ അക്കാദമിക നിലവാരം, പാഠ്യ പഠ്യേതര രംഗങ്ങളിലെ നൂതന ആശയങ്ങൾ, നൈപുണ്യ വികസന സാധ്യതകൾ, സാമൂഹ്യ പ്രതിബദ്ധത എന്നിവയും മാനദണ്ഡമാക്കിയാണ് അവാർഡ് ലഭിച്ചത്. മെയ് 10 ന് നടക്കുന്ന ചടങ്ങിൽ വച്ച് രാമപുരം കോളേജിന് അവാർഡ് സമർപ്പിക്കുമെന്ന് എൽ റ്റി സി ഗ്ലോബൽ സി ഇ ഒ മാത്യു അലക്സാണ്ടർ അറിയിച്ചു.
ബിബിഎ, ബിബിഎ (ഏവിയേഷൻ),ബിസിഎ,ബിഎസ് ഡബ്ലിയു,ബികോം (കോഓപ്പറേഷൻ),ബികോം (ഫിനാൻസ് & ടാക്‌സേഷൻ),ബി എസ് സി ബയോടെക്നോളജി, ബി എസ് സി ഇലക്ട്രോണിക്സ് (എ ഐ & ഡാറ്റ അനലിറ്റിക്സ് ), ബി എ ഇംഗ്ലീഷ്, എം എസ് ഡബ്ലിയു, എം എ എച്ച് ആർ എം, എം.എസ് സി ഇലക്ട്രോണിക്സ്,എം.കോം (ഫിനാൻസ് & ടാക്‌സേഷൻ),എം എസ് സി ബയോടെക്നോളജി, എം എസ് സി കമ്പ്യൂട്ടർ സയൻസ്,എം എ ഇംഗ്ലീഷ് എന്നിവയാണ് കോളേജിലുള്ള കോഴ്സുകൾ.
കോളേജിന് ലഭിച്ച ഈ അംഗീകാരത്തിന് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് എന്നിവരെയും സ്റ്റാഫ് അംഗങ്ങളെയും മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അഭിനന്ദിച്ചു.
0 Comments