ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മുന്‍ പ്രസിഡന്റുമായ റൂബി ജോസിന്റെ മകന്‍ ജോയല്‍ ജോയി എറണാകുളത്ത് വാഹനാപകടത്തില്‍ മരണമടഞ്ഞു. 27 വയസ്സായിരുന്നു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ടു ബൈക്കുകളിലും സഞ്ചരിച്ചിരുന്ന യുവാക്കള്‍ അപകടത്തില്‍ മരണമടഞ്ഞു. നോര്‍ത്ത് പറവൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈകിട്ട് മുത്തോലിയിലെ വസതിയില്‍ കൊണ്ടുവരും. സംസ്‌കാര കര്‍മ്മങ്ങള്‍ ബുധനാഴ്ച മുത്തോലി സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.
0 Comments