ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപന യോഗം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ഷാജിമോന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി ബിന്ദു, റോസമ്മ സോണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കവിതമോള്‍ ലാലു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ തോമസ് കോട്ടൂര്‍, ജെയിംസ് കുര്യന്‍, എസ്സി തോമസ്, സെക്രട്ടറി സീന വി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സെക്രട്ടറിമാര്‍,CDS ചെയര്‍പേഴ്‌സണ്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
സെക്രട്ടറി സീന വി മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ മികച്ച മാതൃകകള്‍ സൃഷ്ടിച്ചവര്‍ക്ക് യോഗത്തില്‍ ആദരവ് നല്‍കി. മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട കുമരകം ഗ്രാമപഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിന് പ്രത്യേക പുരസ്‌കാരം ലഭിച്ചു. അതിരമ്പുഴ, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകള്‍ക്ക് ശുചിത്വ പദവി നല്‍കി ആദരിച്ചു. മികച്ച ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യത്തിനുള്ള അംഗീകാരം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയ്ക്കും, മികച്ച CDS ആയി തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് CDS ഗ്രൂപ്പിനും ലഭിച്ചു.മികച്ച സ്വകാര്യ സ്ഥാപനമായ നവജീവന്‍ ട്രസ്റ്റിനുള്ള പുരസ്‌കാരം നവജീവന്‍ ട്രസ്റ്റി പി.യു തോമസ് ഏറ്റുവാങ്ങി.മികച്ച സര്‍ക്കാര്‍ സ്ഥാപനം, മികച്ച വ്യാപാര സ്ഥാപനം, ഹരിത പഠനശാല,പബ്ലിക് ലൈബ്രറി, ഹരിത പൊതു ഇടം, മികച്ച വിദ്യാലയം , മികച്ച ഹരിത ടൗണ്‍ , മികച്ച റെസിഡന്റസ് അസോസിയേഷന്‍, ,മികച്ച ഭവനo എന്നിങ്ങനെയുള്ളവയ്ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങളും വിതരണം ചെയ്തു. യോഗത്തില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഉപഹാരമായി നല്‍കി.
0 Comments