Breaking...

9/recent/ticker-posts

Header Ads Widget

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത്‌ കരുതല്‍ തടങ്കലില്‍ ആക്കി



പോലീസുദ്യോഗസ്ഥനെ അക്രമിച്ച് കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത്‌ കരുതല്‍ തടങ്കലില്‍ ആക്കി. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനും  കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച്  കൊലപ്പെടുത്തിയതുള്‍പ്പടെ  വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലെ പ്രതിയുമായ മാമ്മൂട് ആനിക്കല്‍  ജിബിന്‍ ജോര്‍ജ് എന്നയാളെയാണ് റിമാന്‍ഡില്‍ കഴിയുന്നതിനിടെ കാപ്പാ നിയമപ്രകാരം അറസ്റ്റു ചെയ്തത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ   റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  കോട്ടയം ജില്ലാ മജിസ്ട്രേറ്റ്  പുറപ്പെടുവിച്ച ഉത്തരവിന്‍ പ്രകാരം കോട്ടയം ജില്ലാ ജയിലില്‍ വച്ചാണ് അറസ്റ്റ് ചെയ്ത്.   ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച് കരുതല്‍ തടങ്കലിലാക്കി.


Post a Comment

0 Comments