അരുവിത്തുറ പള്ളിയില്‍ തിരുനാളാഘോഷങ്ങളോടനുബന്ധിച്ച് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. മാര്‍പാപ്പയുടെ ദേഹവിയോത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കി തിരുക്കര്‍മ്മങ്ങള്‍ മാത്രമായി നടത്തിയ തിരുന്നാളില്‍ രാവിലെ മുതല്‍ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു.
ആയിരങ്ങളാണ് വല്യച്ചന്റെ അനുഗ്രഹം തേടി തിരുക്കര്‍മ്മങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുത്തത്. രാവിലെ 10ന് സീറോ മലബാര്‍ ക്യൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ റാസ അര്‍പ്പിച്ച് സന്ദേശം നല്‍കി. റാസയ്ക്കു ശേഷം ആചാരങ്ങളോടെ വി.ഗീവര്‍ഗീസ് സഹദായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും സംവഹിച്ച് പള്ളിക്ക് ചുറ്റും പ്രദക്ഷിണം നടന്നു.. ആയിരങ്ങള്‍ ജപമാല ചൊല്ലി പ്രദക്ഷിണത്തില്‍ പങ്ക് ചേര്‍ന്നു. മുത്തുക്കുടകളും ആലവെട്ടവും വെഞ്ചാമരവും പ്രദക്ഷിണത്തിന് അകമ്പടിയേകി. ഏപ്രില്‍ 25 ന് ഇടവകക്കാരുടെ തിരുന്നാള്‍ ആചരണം നടക്കും. രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും വിശുദ്ധ കുര്‍ബാനയും, നൊവേനയും ഉണ്ടായിരിക്കും. . 4.30ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വി. കുര്‍ബാന അര്‍പ്പിക്കും. 7മണിക്ക് വി. ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം അള്‍ത്താരയില്‍ പുനപ്രതിഷ്ഠിക്കും. എട്ടാമിടമായ മെയ് ഒന്നിന് വൈകീട്ട 4 മണിക്ക് ഷംഷാദ്ബാദ് രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ വി. കുര്‍ബാന അര്‍പ്പിക്കും.
0 Comments