കുറവിലങ്ങാട് കാളികാവ് ദേവീക്ഷേത്രത്തില്‍ കൊടിമരത്തിന്റെ നവീകരണം പൂര്‍ത്തിയായി. 27 വര്‍ഷം മുന്‍പ് പ്രതിഷ്ഠിച്ച കൊടിമരം ചൈതന്യ വര്‍ധനവിനായി നവീകരിച്ച ശേഷമുള്ള പുനപ്രതിഷ്ഠാ ചടങ്ങുകള്‍ ഏപ്രില്‍ 3 ന് നടക്കും. വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് തന്ത്രി മനയത്താറ്റില്ലത്ത് ദിനേശന്‍ നമ്പൂതിരിയും മേല്‍ ശാന്തി മഠത്തില്‍ ഇല്ലം സുധീഷും മുഖ്യകാര്‍മ്മികത്വം വഹിക്കും. പുനപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം തിരുവുത്സവാഘോഷങ്ങളുടെ കൊടിയേറ്റ് ഏപ്രില്‍ 5 ന് വൈകീട്ട് കൊടിയേറ്റ് നടക്കും. എപ്രില്‍ 13ന് പൊങ്കാല സമര്‍പ്പണം, വലിയ പായസം എന്നിവയോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.
0 Comments