Breaking...

9/recent/ticker-posts

Header Ads Widget

എന്റെ കേരളം പ്രദര്‍ശന വിപണന മേള



4 വര്‍ഷം പൂര്‍ത്തിയാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ നേര്‍ക്കാഴ്ചകളുമായാണ് കോട്ടയം നാഗമ്പടം മൈതാനിയില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള ആരംഭിച്ചത്. സര്‍ക്കാര്‍ വകുപ്പുകളും വിവിധ സംഘടനകളും കുടുംബശ്രീ ഹരിതകര്‍മ്മ സേന പ്രവര്‍ത്തകരുമെല്ലാം അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രക്കു ശേഷമാണ് നാഗമ്പടം മൈതാനിയില്‍ മേളയുടെ ഉദ്ഘാടനം നടന്നത്. 

സമഗ്ര മേഖലകളിലും രാജ്യത്തിന് മാതൃകയാവുകയാണ് കേരളത്തിന്റെ നേട്ടങ്ങളെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി VN വാസവന്‍ പറഞ്ഞു. ചീഫ് വിപ്പ് ഡോ N  ജയരാജ് അധ്യക്ഷനായിരുന്നു. അഡ്വ. സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ MLA ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍, ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ്, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  69000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയ പവലിയനില്‍ വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ മേളയെ ആകര്‍ഷകമാക്കുകയാണ്. കാഴ്ചകളുടെ വിസ്മയമൊരുക്കുന്ന പവിലിയനുകള്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്നു. വിവിധ സഹായ പദ്ധതികളെക്കുറിച്ചറിയാനും സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും കലാപരിപാടികളും മേളയെ ആകര്‍ഷകമാക്കുകയാണ്. ഏപ്രില്‍ 30 വരെ നീളുന്ന എന്റെ കേരളം പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.

Post a Comment

0 Comments