കാശ്മീരിലെ പഹല്‍ഗാം ഗ്രാമത്തില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ കൂട്ടക്കുരുതിയില്‍ മലയാളി ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വെള്ളികുളം എസ്.എം.വൈ.എം. യൂണിറ്റും വിവിധ ഭക്തസംഘടനകളും അനുശോചിച്ചു.രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഭീകരവാദവും മത തീവ്രവാദവും എന്ന് യോഗം വിലയിരുത്തി.
കാശ്മീര്‍ ജനതയുടെ സൈ്വര്യ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് അയല്‍ രാജ്യത്തിന്റെ പിന്തുണയുടെ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുവാനും കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കാനും കേന്ദ്ര ഗവണ്‍മെന്റ് കടുത്ത നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് വെള്ളികുളം എസ്.എം.വൈ.എം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദീപം തെളിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.വെള്ളികുളം പാരിഷ് ഹാളില്‍ നടന്ന യോഗത്തില്‍ അലന്‍ ജേക്കബ് കണിയാംകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്‌കറിയ വേകത്താനം, ജെസ്ബിന്‍ വാഴയില്‍, പ്രവീണ്‍ വട്ടോത്ത് , റ്റോബിന്‍സ് കൊച്ചുപുരക്കല്‍, സാന്റോ തേനമാക്കല്‍, സ്റ്റെഫിന്‍ നെല്ലിയേകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments