കൊയ്തുമെതിച്ച നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ എത്താത്തത് നെല്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ ആണ്ടൂര്‍ പാടശേഖരത്ത് ഒന്നരമാസം മുമ്പ് കൊയ്ത നെല്ല് വാങ്ങാനാളെത്തുന്നതും കാത്തിരിക്കുകയാണ് കര്‍ഷകര്‍. മഴയില്‍ കുതിര്‍ന്ന് നെല്ലുനശിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. നെല്ലുസംഭരണവും കര്‍ഷക രക്ഷയും പ്രഖ്യാപനങ്ങളിലൊതുങ്ങുന്നതില്‍ പ്രതിഷേധമുയരുകയാണ്.
0 Comments