കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ പീഡാനുഭവ തിരുക്കര്‍മ്മങ്ങളും കുരിശിന്റെ വഴിയും നടന്നു. വികാരി ഫാ. ജോസഫ് മുളഞ്ഞനാല്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. അസി. വികാരി ഫാ. ജോസഫ് തേവര്‍ പറമ്പില്‍ , ഡീക്കന്‍ ജിസ്മോന്‍ പന്നിക്കട്ടേല്‍ എന്നിവരും സന്നിഹിതരായിരുന്നു.
ഇടവകയിലെ വിശ്വാസ സമൂഹം പീഡാനുഭവ കര്‍മ്മങ്ങളില്‍ പങ്കാളികളായി. പള്ളിയില്‍ നിന്നും ആരംഭിച്ച കുരിശിന്റെ വഴി മൂന്നു തോടുഭാഗം ചുറ്റി തിരികെ പള്ളിയില്‍ സമാപിച്ചു. പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നേര്‍ച്ച കഞ്ഞി വിതരണവും നടന്നു.
0 Comments