കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടുകളില്‍ മാറ്റമില്ലെന്ന് ജോസ് കെ മാണി എം.പി. പാര്‍ട്ടിയുടെ നിലപാട് അന്നും ഇന്നും ഒന്ന് തന്നെയാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം നീതിയുടെ ഭാഗത്താണ് നിന്നത്. അനീതിയുടെ ഭാഗമായുള്ളതിനെ പരസ്യമായി എതിര്‍ക്കാനും പാര്‍ട്ടി തയ്യാറായി. വഖഫ് വന്നാല്‍ മുനമ്പത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് തെറ്റായ ധാരണ പരത്തുകയായിരുന്നു. മുനമ്പത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ അമെന്‍ഡ്‌മെന്റ് കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.
0 Comments