ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ വികസന സമിതി ഭാരവാഹികള്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി.. യ്ക്ക് നിവേദനം നല്‍കി. ബാംഗ്ലൂരില്‍ നിന്നും പുറപ്പെടുന്ന ഐലന്‍ഡ് എക്‌സ്പ്രസിന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ബാംഗ്ലൂര്‍ -കൊച്ചി ഇന്റര്‍സിറ്റി എക്‌സ്പ്രസ്,കോട്ടയം റെയില്‍വേ സ്റ്റേഷന്‍ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം. ജനകീയ വികസന സമിതി ഭാരവാഹികളായ എന്‍. അരവിന്ദാക്ഷന്‍ നായര്‍, ബി. രാജീവ് അമ്മിണി സുശീലന്‍ നായര്‍, ജഗദീഷ് സ്വാമി ആശാന്‍, പി.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് എം.പിക്ക് നിവേദനം നല്‍കിയത്.
0 Comments