ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ പെരുകുന്നതൊഴിവാക്കാന്‍ പാലാ നഗരസഭ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു.
ഇടവിട്ട് വേനല്‍ മഴ ഉണ്ടാകുന്നത് കൊതുകുകള്‍ പെരുകുന്നതിനുള്ള അനുകൂല സാഹചര്യം ഒരുക്കുകയാണ്. കൊതുകുകള്‍ പെരുകുന്നത് തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ക്കാണ് നഗരസഭ തുടക്കമിട്ടിരിക്കുന്നത്.
കൊതുക് വളരാനുള്ള സാഹചര്യം വീടുകളിലും പരിസരപ്രദേശങ്ങളിലും ഇല്ലെന്ന് ഉറപ്പാക്കണമെന്ന് നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം നിര്‍ദ്ദേശം നല്‍കി. ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ ജലം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളില്‍ കൊതുക് വളരാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം മൂടിവച്ച് ഉപയോഗിക്കണമെന്നും, വീടിന്റെ പുറത്തും അടുത്തുള്ള പുരയിടങ്ങളിലും വെള്ളം കെട്ടി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റഫ്രിജറേറ്ററിന്റെ പിറകിലെ ടാങ്ക്, ചെടിച്ചട്ടികള്‍, റബ്ബര്‍ ചിരട്ടകള്‍ , ഉപേക്ഷിക്കപ്പെട്ട ടയറുകള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ , തുടങ്ങിയവയില്‍ വെള്ളം കെട്ടിക്കിടക്കുവാനുള്ള സാഹചര്യം ഉള്ളതിനാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ആവശ്യപ്പെട്ടു.
0 Comments