Breaking...

9/recent/ticker-posts

Header Ads Widget

കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തോട് അനുബന്ധിച്ച് താലപ്പൊലി ഘോഷയാത്ര നടന്നു.



എസ്.എന്‍.ഡി.പി യോഗം കുന്നോന്നി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തോട് അനുബന്ധിച്ച്  താലപ്പൊലി ഘോഷയാത്ര നടന്നു. പ്രതികൂല കാലാവസ്ഥയിലും  നാടിന്റെ ഉത്സവമായി മാറുകയായിരുന്നു ഘോഷയാത്ര. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി സനത്ത് തന്ത്രികളും മേല്‍ശാന്തി അജേഷ് ശാന്തിയും നേതൃത്വം നല്‍കി.  വൈകിട്ട് 6.30 ന് അമ്പഴത്തിനാല്‍ കുന്നേല്‍ തങ്കച്ചന്റെ വസതിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. മയൂര നൃത്തം, രാധ മാധവ നൃത്തം എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. ഡ്രൈവേഴ്‌സ് യൂണിയന്‍, ട്രേഡ് യൂണിയന്‍, വ്യാപാരികള്‍, പൗരാവലി എന്നിവയുടെ നേതൃത്വത്തില്‍ കുന്നോന്നി ടൗണില്‍ സ്വീകരണം നല്‍കി. ശാഖാ ഭാരവാഹികള്‍,  ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിയ ശേഷം ദീപാരാധന, അത്താഴപുജ, മഹാപ്രസാദമൂട്ട്,  കരോക്കെ ഗാനമേള എന്നിവ നടന്നു.


Post a Comment

0 Comments