ഭക്തിയുടെ നിറവില്‍ ആണ്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ തിരുവാറാട്ട്. ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠയ്ക്കു ശേഷം നടക്കുന്ന ആദ്യത്തെ തിരുവുത്സവത്തിന്റെ സമാപനം കുറിച്ചു കൊണ്ട് ആറാട്ട് വെള്ളിയാഴ്ച നടന്നു. പള്ളിവേട്ട ഉത്സവ ദിനമായ വ്യാഴാഴ്ച നടന്ന താലപ്പൊലി ഘോഷയാത്രയില്‍ ഭക്തസഹസ്രങ്ങള്‍പങ്കുചേര്‍ന്നു. കുറിച്ചിത്താനം, മരങ്ങാട്ടുപിള്ളി, കുടക്കച്ചിറ ഭാഗങ്ങളില്‍ നിന്നെത്തിയ താലപ്പൊലി ഘോഷയാത്രകള്‍ ആണ്ടൂരില്‍ സംഗമിച്ചു.
ആണ്ടൂര്‍ ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര ശ്രീമഹാദേവക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെട്ടു. ആണ്ടൂരിലെയും സമീപപ്രദേശങ്ങളിലെയും ഭക്തജനങ്ങള്‍ താലപ്പൊലി ഘോഷയാത്രയില്‍ പങ്കു ചേര്‍ന്നപ്പോള്‍ വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും വര്‍ണ്ണക്കാവടികളുമെല്ലാം ഘോഷയാത്രയില്‍ വിസ്മയക്കാഴ്ചകളായി. ആറാട്ടുത്സവ ദിവസമായവെള്ളിയാഴ്ച വൈകിട്ട് ആറാട്ടുബലിയും, കൊടിയിറക്കും നടന്നു. തുടര്‍ന്ന് ആറാട്ടു പുറപ്പാടും ക്ഷേത്രക്കുളത്തില്‍ തിരുവാറാട്ടും നടന്നു. ചേരാനല്ലൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ പ്രമാണത്തില്‍ ആല്‍ത്തറ മേളം നടന്നു. ആറാട്ടുത്സവ ദിനത്തില്‍ ക്ഷേത്രവും പരിസരവും ദീപപ്രഭയിലാറാടിയപ്പോള്‍ ആണ്ടൂരപ്പന്റെ തിരുവാറാട്ടും ആറാട്ടെതിരേല്‍പും കണ്ട് ആനുഗ്രഹം തേടാന്‍ നിരവധിഭക്തരെത്തി. ലാല്‍ തോട്ടത്തില്‍ പ്രസിഡന്റും, വാസുദേവ ശര്‍മ്മ കൊട്ടാരത്തില്‍ സെക്രട്ടറിയുമായ ദേവസ്വം ഭരണ സമിതിയും ശ്രീകാന്ത് ശ്രീലകം പ്രസിഡന്റും, CK രാജേഷ് കുമാര്‍ സെക്രട്ടറിയും, TN സനല്‍ കുമാര്‍ ജനറല്‍ കണ്‍വീനറുമായ ധ്വജപ്രതിഷ്ഠ സമിതിയുമാണ് കൊടിമര പ്രതിഷ്ഠയുടെയും ഉത്സവാഘോഷങ്ങളുടെയും നടത്തിപ്പിന് നേതൃത്വംനല്‍കിയത്.
0 Comments