Breaking...

9/recent/ticker-posts

Header Ads Widget

വഖഫ് നിയമ ഭേദഗതി ബില്‍ - ബി.ജെ.പി പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനവും, മധുര പലഹാര വിതരണവും നടത്തി.



വഖഫ് നിയമ ഭേദഗതി ബില്‍ പാസ്സാക്കിയ നരേന്ദ്ര മോഡി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ബി.ജെ.പി പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും, മധുര പലഹാര വിതരണവും നടത്തി. വഖഫ് ഭേദഗതി ബില്ലിന് എതിരെ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എം.പി ആന്റോ ആന്റണിയുടെ കോലം കത്തിച്ചു. തുടര്‍ന്ന് നടന്ന യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്  മിനര്‍വ്വാ മോഹന്‍ ഉദ്ഘാടനം ചെയ്തു.
 മണ്ഡലം പ്രസിഡന്റ്  ജോ ജിയോ ജോസഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രമോദ് ബി, ശ്രീകാന്ത് എം.എസ്, ജില്ലാ കമ്മിറ്റി അംഗം റ്റോമി ഈറ്റത്തോട്ട്, പൂഞ്ഞാര്‍ തെക്കേര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സജി സിബി,  ആനിയമ്മ സണ്ണി, സജി കദളിക്കാട്ട്, ബി.ജെ.പി നേതാക്കളായ പി.കെ രാജപ്പന്‍ പുളിക്കല്‍, രമേശന്‍ പി.എസ്,  സോമരാജന്‍ ആറ്റുവേലില്‍, ആര്‍ സുനില്‍കുമാര്‍, സുരേഷ് ഇഞ്ചയില്‍, സെബാസ്റ്റ്യന്‍ കുറ്റിയാനി, സജീ പി.കെ, കെ.എസ് വിനോദ് കുമാര്‍  തുടങ്ങിയവര്‍സംസാരിച്ചു.

Post a Comment

0 Comments