ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.രാവിലെ 5.30ന് ഗണപതി ഹോമം, 7 ന് ഉഷപൂജ,7.30ന് ദേവി ഭാഗവത പാരായണം,9.30ന് കലം കരിക്കല്‍ വഴിപാട്,10ന് ഉച്ചപൂജ,വൈകിട്ട് 6.30ന് ദീപാരാധന, 8ന് കളമെഴുത്തും പാട്ടും, 8:30ന് പ്രസാദമൂട്ട് എന്നിവ നടന്നു. കുഞ്ഞന്‍ മാരാര്‍ സ്മാരക ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ തിരുമറയൂര്‍ മുരളീധരന്‍ മാരാരും സംഘവും മുടിയേറ്റ് അവതരിപ്പിച്ചു. തുടര്‍ന്ന് ഗരുഡന്‍ പറവയും നടന്നു. ദേവസ്വം ട്രസ്‌റ് ഭാരവാഹികളായ പി. നാരായണന്‍ നമ്പൂതിരി, സെക്രട്ടറി പി. നീലകണ്ഠന്‍ നമ്പൂതിരി ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബിജോ കൃഷ്ണന്‍, സെക്രട്ടറി കെ. എസ്.സുകുമാരന്‍, ട്രഷറര്‍ എം. ശശിധരന്‍ കീര്‍ത്തനം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments