Breaking...

9/recent/ticker-posts

Header Ads Widget

ഉറുമ്പിക്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കാവില്‍ പൂരം ഏപ്രില്‍ നാലു മുതല്‍ പത്തു വരെ നടക്കും



രാമപുരം അമനകര ഉറുമ്പിക്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കാവില്‍ പൂരം ഏപ്രില്‍ നാലു മുതല്‍ പത്തു വരെ നടക്കും. ഒന്നാം ഉത്സവ ദിനമായ ഏപ്രില്‍ നാലിന്  വൈകുന്നേരം സമൂഹപ്രദക്ഷിണം, കളമെഴുതി പാട്ട്,എന്നിവ നടക്കും. തിരുവരങ്ങില്‍ ഭദ്രനാദ പുരസ്‌കാര സമര്‍പ്പണം നടക്കും. ഇരട്ടച്ചിറ ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അനില്‍ പെരുമ്പ്രാറയില്‍ ദീപപ്രോജ്വലനം നടത്തും.  പി. കെ വ്യാസന്‍ അമനകര അധ്യക്ഷനായിരിക്കും. പി.ആര്‍ രാമന്‍ നമ്പൂതിരി, വിനോദ് കുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. 

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വി.കെ വിജയന്‍ ഭദ്രനാദപുരസ്‌കാര മൊമെന്റോ കൈമാറും. രാമായണ കഥാശുകന്‍ കാവാലം ശ്രീകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങും. രണ്ടാം ഉത്സവ ദിനത്തില്‍  കലാവേദിയില്‍  ഡോക്ടര്‍ എം.എം ബഷീര്‍ കുന്നിക്കോട് പ്രഭാഷണം നടത്തും. മൂന്നാം ഉത്സവ ദിനത്തില്‍ രാവിലെ എട്ടു മുതല്‍ ശ്രീചക്ര പൂജ നടക്കും. ആറാം ഉത്സവ പരമ്പരാഗത രീതിയിലുള്ള തലയാട്ടം കളി നടക്കും. ഏപ്രില്‍ 10ന് മീനപ്പൂരം നാളില്‍  കലം കരിക്കല്‍, ഉച്ച പൂജ, ചാന്താട്ടം കളമെഴുതി പാട്ട്, ദേശ താലപ്പൊലി,പൂരം ഇടി എന്നിവ നടക്കും.. പാലാ മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി.കെ വ്യാസന്‍, പി.ആര്‍ രാമന്‍ നമ്പൂതിരി, വിനോദ് കുന്നേല്‍, എന്‍. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments