Breaking...

9/recent/ticker-posts

Header Ads Widget

അഡ്വക്കേറ്റ് ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി.


ഏറ്റുമാനൂര്‍ പേരൂരില്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത അഡ്വക്കേറ്റ് ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി.  പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മുതദേഹങ്ങള്‍ പാലയിലെ സ്വകാര്യ ആശുപത്രിയിലെ  മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് ചെറുകര പള്ളിയില്‍ നടക്കും.പാലാ മുത്തോലി പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കര പൂവത്തിങ്കല്‍ തോമസിന്റെയും ഭാര്യയും മുന്‍ പഞ്ചായത്തംഗവുമായിരുന്ന അന്തരിച്ച ലിസി തോമസിന്റെയും മകളാണ് ജിസ്‌മോള്‍. 
വിദേശത്തുള്ള പിതാവും സഹോദരങ്ങളും എത്തിയതിനു ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. അമ്മയുടെയു പിഞ്ചുകുട്ടികളുടെയും മൃതദേഹങ്ങള്‍ മരിയന്‍ മെഡിക്കല്‍ സെന്ററിലെത്തിച്ചപ്പോള്‍ ബന്ധുമിത്രാദികളും പൊതുപ്രവര്‍ത്തകരുമടക്കം നിരവധിയാളുകള്‍ എത്തിയിരുന്നു. ജനപ്രതിനിധിയെന്ന നിലയിലും അഭിഭാഷക എന്ന നിലയിലും ഏവര്‍ക്കും സുപരിചിതയായിരുന്ന ജിസ്‌മോളുടെയും കുട്ടികളുടെയും മൃതശരീരങ്ങള്‍ മരിയന്‍ മെഡിക്കല്‍ സെന്ററിലെ ചാപ്പലില്‍ എത്തിച്ചപ്പോള്‍ കാണാനെത്തിയവര്‍ കണ്ണീരോടെയാണ് അന്ത്യാഞ്ജലിയര്‍പ്പിച്ചത്. ജിസ്‌മോളുടെ അകാലമരണത്തിനു പിന്നില്‍ ചില കുടുംബ പ്രശ്‌നങ്ങളാണെന്ന് കരുതപ്പെടുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. എന്നാല്‍ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്തെന്ന് വ്യക്തമായിട്ടില്ല. വീട്ടില്‍ വച്ച് മക്കള്‍ക്ക് വിഷം കൊടുത്തും സ്വന്തം കൈരമ്പ് മുറിച്ചു ആദ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു.പിന്നീട് ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് ഇന്നലെ മക്കളായ നേഹ, നോറ എന്നിവരുമായി പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. മൂന്നു ആംബുലന്‍സുകളിലായി എത്തിച്ച മൃതദേഹങ്ങള്‍ ഒരു നോക്ക് കാണാന്‍ നിരവധി ആളുകളാണ് ആശുപത്രിയിലെത്തിയത്. നിഷാ ജോസ് കെ മാണി, ജോസ്‌മോന്‍ മുണ്ടക്കല്‍, രാജന്‍ മുണ്ടമറ്റം, മുത്തോലി  പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍, നാട്ടുകാര്‍ എന്നിവരും ആശുപത്രിയില്‍ എത്തിയിരുന്നു.

Post a Comment

0 Comments