വെമ്പള്ളി വയലാ കടപ്ലാമറ്റം കുമ്മണ്ണൂര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. രണ്ടു വര്‍ഷത്തിലേറെയായി ശോച്യാവസ്ഥയിലായിരുന്ന റോഡ് BM ആന്‍ഡ് BC നിലവാരത്തില്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് MLA പറഞ്ഞു. റോഡ് നവീകരണത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. യുടെ സാന്നിധ്യത്തില്‍ തുടക്കം കുറിച്ചു.കേരളാ കോണ്‍ഗ്രസ്സ് നേതാക്കളായ തോമസ് ആല്‍ബര്‍ട്ട്, ജോസഫ് നിരവത്ത്, ലൂയിജി ഒഴുകയില്‍, ജോയി കടിയംകുറ്റി, സണ്ണി പുതുമായില്‍, ജോമെറ്റ് ഓലിക്കല്‍, PWD കടുത്തുരുത്തി AXE നിത, കുറവിലങ്ങാട് AE ജോസ് P ചെറിയാന്‍, കോണ്‍ട്രാക്ടര്‍ ആല്‍ബിന്‍ പയസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments