Breaking...

9/recent/ticker-posts

Header Ads Widget

ശ്രീ വേണുഗോപാല ശ്രീ അന്തിമഹാകാള ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം നടന്നു.



കടുത്തുരുത്തി തത്തപ്പള്ളി ശ്രീ വേണുഗോപാല ശ്രീ അന്തിമഹാകാള ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം നടന്നു.എംഎല്‍എ  ഫണ്ട് വിനിയോഗിച്ച് നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം അഡ്വ മോന്‍സ് ജോസഫ് MLA  നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് പ്രകാശന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.

 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സന്‍  കൊട്ടുകാപ്പള്ളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്   സ്മിത എന്‍.ബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  നയന ബിജു, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്  കമ്മിറ്റി ചെയര്‍മാന്‍ ശാന്തമ്മ രമേശന്‍,  മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മനോജ് കെ.സി,  മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  സാം പോള്‍ എബ്രഹാം,  പ്രൈം ടെക് എഞ്ചിനീയറിംഗ് MD  റെനി മാത്യു,  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. MLA ക്ക് ക്ഷേത്രോപദേശക സമിതിയുടെ സ്‌നേഹോപഹാരം മുന്‍ പ്രസിഡന്റ്  മോഹനന്‍ നല്‍കി.  കലാരംഗത്ത് മികവു തെളിയിച്ച അനുവിന്ദ് സുരേന്ദ്രന്‍,  ജില്ലാ സംസ്ഥാന കലോത്സവങ്ങളില്‍ നൃത്തത്തിലും ഓട്ടന്‍തുള്ളലിലും  എ ഗ്രേഡ് നേടിയ  അക്ഷര ശങ്കര്‍ എന്നിവര്‍ക്കു MLA മെമെന്റോ നല്‍കി അനുമോദിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം തങ്കപ്പന്‍ തത്തപ്പള്ളി ക്ഷേത്രത്തേക്കുറിച്ച് രചിച്ച  ഭക്തി ഗാനത്തിന്റെ പ്രകാശന കര്‍മം  പ്രകാശന്‍ നമ്പൂതിരി നിര്‍വഹിച്ചു.  ഉപദേശക സമിതി പ്രസിഡന്റ് ബാബു എം.കെ അധ്യക്ഷനായിരുന്നു. സെക്രട്ടറി സി.എന്‍ രാജീവ് സ്വാഗതവും ഉത്സവ കമ്മിറ്റി കണ്‍വീനര്‍ ജ്യോതിഷ് കുമാര്‍ എം.സി കൃതജ്ഞതയും പറഞ്ഞു.

Post a Comment

0 Comments