Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി വെള്ളാക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശവും പുനപ്രതിഷ്ഠയും നടന്നു



മരങ്ങാട്ടുപിള്ളി വെള്ളാക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശവും പുനപ്രതിഷ്ഠയും നടന്നു. ക്ഷേത്രത്തില്‍ പുനര്‍നിര്‍മ്മിച്ച ശ്രീകോവില്‍ തിടപ്പള്ളി ഭജനമണ്ഡപം, ആനക്കൊട്ടില്‍ എന്നിവയുടെ സമര്‍പ്പണവും പുനപ്രതിഷ്ഠയുമാണ് നടന്നത്. ബുധനാഴ്ച രാവിലെ നടന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ക്കു ക്ഷേത്രം തന്ത്രി പനമറ്റം മുണ്ടക്കൊടി M.V ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി പ്രവീണ്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 

പ്രതിഷ്ഠാ ജീവകലശാഭിഷേകം, താഴികക്കുടം പ്രതിഷ്ഠ, ബ്രഹ്‌മകലശാഭിഷേകം, പരികലശാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ നടന്നു. നിരവധി ഭക്തര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. പഞ്ചവാദ്യം, തിരുവാതിര കളി, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു. വൈകീട്ട് ഡാന്‍സ്, ഭരതനാട്യാഞ്ജലി, കരോക്കെ ഗാനമേള തുടങ്ങിയ പരിപാടികളും നടന്നു. ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പ്രതീഷ് പ്ലാത്തോട്ടത്തില്‍, സാബു KD കണക്കന്‍ചേരില്‍ , ശ്രീനിവാസന്‍ പാലയ്ക്കല്‍, TN രവി തറപ്പില്‍, ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ കവിത ജി  നായര്‍, സബ് ഗ്രൂപ്പ് അസി. മാനേജര്‍ എം.പി. വേണു തുടങ്ങിയവര്‍ പുനപ്രതിഷ്ഠാ കലശ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments