Breaking...

9/recent/ticker-posts

Header Ads Widget

ഭിന്നശേഷി സൗഹൃദ സംഗമവും, ഈസ്റ്റര്‍ - വിഷു ആഘോഷവും സംഘടിപ്പിച്ചു.



ദയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ സംഗമവും ഈസ്റ്റര്‍ - വിഷു ആഘോഷവും സംഘടിപ്പിച്ചു. കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം കേരളം, ലക്ഷദ്വീപ് ഡിസേബിലിറ്റി കമ്മിഷണറും, lUCDS ഡയറക്ടര്‍ & പ്രൊഫസറുമായ  Dr. പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ദയ ചെയര്‍മാന്‍ PM ജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

 ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ലത്തീഫ് കാസിം മുഖ്യ അതിഥിയായിരുന്നു. നിഷ ജോസ് കെ മാണി മുഖ്യ പ്രഭാഷണം നടത്തി. സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് വികാരി റവ. ഫാ തോമസ് മണിയന്‍ചിറ അനുഗ്രഹ പ്രഭാഷണം നടത്തി. കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, പഞ്ചായത്ത്  മെമ്പര്‍ ബിന്ദു ജേക്കബ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അലക്‌സ് T ജോസഫ്, സണ്ണി മാത്യു വടക്കേമുളഞ്ഞനാല്‍ മേലുകാവ് C.I  അഭിലാഷ്,  കടനാട് PHC മെഡിക്കല്‍ ഓഫീസര്‍ ബ്രിജിറ്റ് ജോണ്‍, ദയ വൈസ് ചെയര്‍മാനും, പാരാ ലീഗല്‍ വോളന്റിയറുമായ  സോജ ബേബി, ദയ സെക്രട്ടറി  തോമസ് ടി എഫ്രേം,, റിട്ടയേര്‍ഡ് RTO. പി.ടി സുനില്‍ ബാബു, ദയ ട്രഷറര്‍ ലിന്‍സ് ജോസഫ്, ദയ എക്‌സിക്യൂട്ടീവ് മെമ്പര്‍ സിന്ധു P നാരായണന്‍, കുറുമണ്ണ് സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍  ഹെഡ് മാസ്റ്റര്‍  ബിജോയ് ജോസഫ് ,  കടനാട് PHC പാലിയേറ്റീവ് വിഭാഗം നഴ്സ് രാജി മോള്‍ എം.എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  170 ലധികം ഭിന്നശേഷിക്കാര്‍ പങ്കെടുത്തു. ഭക്ഷണ കിറ്റ്, മെഡിക്കല്‍ കിറ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു.

Post a Comment

0 Comments