Breaking...

9/recent/ticker-posts

Header Ads Widget

കടവുപുഴ പാലം പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായി നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഗോത്ര കാര്യ വകുപ്പ് മന്ത്രി



2021 ല്‍ ഉണ്ടായ അതിതീവ്ര മഴയില്‍ തകര്‍ന്ന  മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായി നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഗോത്ര കാര്യ വകുപ്പ് മന്ത്രി ജൂവല്‍ ഓറം ഉറപ്പ് നല്‍കിയതായി ഫ്രാന്‍സിസ് ജോര്‍ജ് എം.പി.അറിയിച്ചു. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ ഏക പട്ടികജാതി പട്ടിക വര്‍ഗ്ഗ പഞ്ചായത്തായ മൂന്നിലവിലെ കടവുപുഴ പാലം അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ലോക്‌സഭയിലെ ശൂന്യവേളയില്‍ ഉന്നയിച്ചതിന് മറുപടിയായി മന്ത്രി അറിയിച്ചതാണ് ഇക്കാര്യം.


പാലം തകര്‍ന്നതോടെ മലഞ്ചെരുവുകള്‍ നിറഞ്ഞ പഞ്ചായത്തിലെ  ജനങ്ങളുടെ സഞ്ചാരം ദുഷ്‌കരമായിരിക്കുകയാണ്. ആശുപത്രികള്‍, സ്‌കൂള്‍,കോളജ് എന്നിവിടങ്ങളിലേക്ക് ജനങ്ങള്‍ക്ക് പോകാന്‍ 20 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട സ്ഥിതി ആണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാലം തകര്‍ന്നിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പുനര്‍ നിര്‍മ്മിക്കാനുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. പൊതു മരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് പാലം പുതുക്കി പണിയാന്‍ 4 കോടിയും  അപ്രാച്ച് റോഡ് നിര്‍മ്മാണത്തിന് 8 കോടിയും രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇത്രയും രൂപ അനുവദിച്ച് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ആവശ്യപ്പെട്ടു.

Post a Comment

0 Comments