കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രീമിയം കഫേകളുടെ സംസ്ഥാനതല ഉദ്ഘാടനവും കോഴായിലെ കെ.എം. മാണി തണല്‍ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും. ഉച്ചയ്ക്കു 12.00 മണിക്കു നടക്കുന്ന ചടങ്ങില്‍ പ്രീമിയം കഫേകളുടെ സംസ്ഥാനതല ഉദ്ഘാടനവും കെ.എം. മാണിയുടെ ഫോട്ടോ അനാച്ഛാദനവും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. കെ.എം. മാണി തണല്‍ വിശ്രമകേന്ദ്രം ജോസ് കെ.മാണി എം.പി. നാടിന് സമര്‍പ്പിക്കും.
ആധുനിക സൗകര്യങ്ങളോടു കൂടിയ കോണ്‍ഫറന്‍സ് ഹാളിന്റെ സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേമം സാഗര്‍ നിര്‍വഹിക്കും. ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, കാറ്ററിംഗ്, ഓണ്‍ലൈന്‍ സേവന സൗകര്യം, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍, വിശാലമായ പാര്‍ക്കിങ്ങ് എന്നിങ്ങനെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രീമിയം കഫേയാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. ഭാവിയില്‍ നൂറോളം വനിതകള്‍ക്ക് കഫേയിലൂടെ തൊഴില്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. മികച്ച സേവനത്തിനൊപ്പം പ്രാദേശിക സാമൂഹിക സാമ്പത്തിക വികസനത്തിനും ഈ സംരംഭം വഴിയൊരുക്കും. കോട്ടയം ജില്ലയിലെ ആദ്യത്തേയും സംസ്ഥാനത്തെ എട്ടാമത്തേയും പ്രീമിയം കഫേയാണ് കോഴായില്‍ ആരംഭിക്കുന്നത്.
0 Comments