പുന്നത്തുറ വെസ്റ്റ് എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ സന്ദേശ റാലിയും നടത്തി. കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തില്‍ കരയോഗം പ്രസിഡണ്ട് എം.ജി. വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.ഏറ്റുമാനൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസ് പ്രതിനിധി സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.വി.പ്രിയ , ലഹരിയുടെ അതിവ്യാപനം പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തെ അധികരിച്ച് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. കരയോഗം ഭാരവാഹികളായ സൂരജ് കൃഷ്ണ മുണ്ടക്കല്‍, വേണുക്കുട്ടന്‍ നായര്‍ വനിതാ സമാജം ഭാരവാഹികളായ ജിഷ പ്രദീപ്, ആഷാ.ജി നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments