സര്‍വ്വശിക്ഷ കേരള, ഏറ്റുമാനൂര്‍ ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ദ്വിദിന വിനോദ വിജ്ഞാന ക്യാമ്പ് സംഘടിപ്പിച്ചു. വേനല്‍ തുമ്പികള്‍ എന്ന പേരില്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ടി.ടി.ഐയില്‍ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ ബിജുമോന്‍ അധ്യക്ഷത വഹിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷീജ പി ഗോപാല്‍, ഗവണ്‍മെന്റ് TTI പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രാജേന്ദ്രന്‍ ചെട്ടിയാര്‍, ബിആര്‍സി ട്രെയിനര്‍ അനീഷ് നാരായണന്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ അനുശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിനോദവും വിജ്ഞാനവും മുന്‍നിര്‍ത്തി നാടന്‍ പാട്ടുകള്‍, ഗ്ലാസ് പെയിന്റിംഗ്, ബോട്ടില്‍ ആര്‍ട്ട്, പരീക്ഷണ നിരീക്ഷണങ്ങള്‍ തുടങ്ങി വിവിധ പ്രോഗ്രാമുകള്‍ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
0 Comments