Breaking...

9/recent/ticker-posts

Header Ads Widget

വിഷുക്കൈ നീട്ടമായി പ്രഭാത ഭക്ഷണം



വിഷു ദിനത്തില്‍ ഏറ്റുമാനൂര്‍ മഹാദേവ സന്നിധിയില്‍  100 കണക്കിന്  ഭക്തജനങ്ങള്‍ക്ക്  വിഷുക്കൈ നീട്ടമായി  പ്രഭാത ഭക്ഷണം വിതരണം ചെയ്തു. ക്ഷേത്ര പടിഞ്ഞാറെ നടയിലെ ഗോപുരത്തിലാണ് രാവിലെ 7 മണിക്ക് പ്രഭാത  ഭക്ഷണ വിതരണം നടത്തിയത്. ഇതര സംസ്ഥാനത്തുനിന്നും   എത്തിയ  അയ്യപ്പഭക്തര്‍ അടക്കമുള്ളവര്‍ പ്രഭാത ഭക്ഷണം കഴിക്കുവാന്‍ ഇവിടെ എത്തി.  ഭക്ഷണ വിതരണം അയര്‍ക്കുന്നം  സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക്  ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പി എന്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു... 


രാവിലെ ഏഴു മുതല്‍ എട്ടുമണി വരെ എത്തിച്ചേര്‍ന്ന മുഴുവന്‍ ഭക്തര്‍ക്കും പ്രഭാതഭക്ഷണ വിതരണം നടത്തി...ഏറ്റുമാനൂര്‍   ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് ആണ് ഭക്ഷണ വിതരണത്തിന് തയ്യാറായത്. ജഗദീഷ് സ്വാമി ആശാന്‍, എം.എസ്. രാജീവ്,സിറിള്‍ ജി. നരിക്കുഴി, പ്രകാശ് ബാബു, ഡി. ഇന്ദിരാ മണി, ശ്രീലക്ഷ്മി,  അനീഷ് എസ് നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments