അതിരമ്പുഴയില്‍ നിയന്ത്രണം വിട്ട വാഹനങ്ങള്‍ കൂട്ടിയിടിച്ചു . ഏറ്റുമാനൂര്‍ അതിരമ്പുഴ റോഡില്‍ ഉപ്പുപുരക്കല്‍ ജംഗ്ഷന് സമീപം വൈകിട്ട് 5.45 ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യബസ് മറ്റൊരു വാഹന ത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്ന തിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോള്‍ കാര്‍ ബസിന്റെ പിന്നിലായി ഇടിക്കുകയും കാറിന്റെ പിന്നില്‍ മറ്റൊരു സ്വകാര്യ ബസ് ഇടിക്കുകയുമായിരുന്നു. കാര്‍യാത്രികര്‍ക്ക് പരിക്കേറ്റു .
ശക്തമായ മഴയെ തുടര്‍ന്ന് റോഡില്‍ തെന്നിമാറി വാഹനം മറ്റു വാഹനങ്ങളില്‍ ഇടിയ്ക്കുകയായിരുന്നു ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമാക്കിയത്.. ഉപ്പൂപുര ജംഗ്ഷനില്‍ ഇവിടം കയറ്റവും ഇറക്കവും വളവും ഉള്ള ഭാഗം അപകടമേഖലയാവുകയാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റ് പൂര്‍ണമായും ബസ്സിന് അടിയിലേക്ക് ഇടിച്ചു കയറി. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍സ്വീകരിച്ചു.
0 Comments