എം.സി റോഡില്‍ ബൈപ്പാസ് റോഡ് സന്ധിക്കുന്ന പട്ടിത്താനം റൗണ്ടാനയില്‍ കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. കാറിന്റെ മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നു. എറണാകുളം റോഡില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് എത്തിയ കാറും മൂവാറ്റുപുഴ ഭാഗത്തുനിന്നും പത്തനാപുരത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും തമ്മിലാണ് ഒരേ ദിശയില്‍ കടന്നു പോകുന്നതിനിടയില്‍ കൂട്ടിയിടിച്ചത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
0 Comments