പാലാ ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. പാലാ ഭാഗത്ത് നിന്നും എത്തിയ കാര്‍ വലതുവശത്തെ ഷോപ്പിങ് കോംപ്ലക്‌സിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. കാറിനടിയില്‍ കുടുങ്ങിയ കാണക്കാരി സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
അപകടത്തില്‍ കാറിന് സാരമായ തകരാര്‍ സംഭവിച്ചു. എന്‍ജിന്‍ കൂളന്റ് പൊട്ടിയൊഴുകിയതിനെ തുടര്‍ന്ന് കാര്‍ റോഡില്‍ നിന്നും നീക്കാന്‍ ആയില്ല. പോലീസ് എത്തുന്നതിനുവേണ്ടി വാഹനം മാറ്റാന്‍ വൈകിയതോടെ ഏറെനേരം ഇവിടെ ഗതാഗത തടസ്സവും ഉണ്ടായി.
0 Comments