മണര്‍കാട് പട്ടിത്താനം ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ലോറി ഇടിച്ചു കയറി. പട്ടിത്താനം റൗണ്ടാനയ്ക്ക് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിച്ചു കയറി അപകടമുണ്ടായത്. കാര്‍ ഭാഗികമായി തകര്‍ന്നു. കാറിനുള്ളില്‍ ഉണ്ടായിരുന്ന കാറുടമ തൊടുപുഴ സ്വദേശി ബിനാസ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടിസ്വീകരിച്ചു.
0 Comments