Breaking...

9/recent/ticker-posts

Header Ads Widget

ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ഇടി നടന്നു



മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനപൂര മഹോത്സവത്തിന്റെ ഭാഗമായുള്ള `പൂരം ഇടി  നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്നു.  ശ്രീകോവിലിനു വെളിയില്‍ കളമൊരുക്കി നടത്തുന്ന `പൂരം ഇടി ദര്‍ശിച്ചു പ്രസാദം ഏറ്റുവാങ്ങാന്‍ പുരുഷന്മാര്‍ക്കു മാത്രമാണ് അവസരം. 


അലങ്കരിച്ച കല്ലുരലില്‍ അരിപ്പൊടി, മഞ്ഞള്‍പൊടി, പാല്, കമുകിന്‍ പൂക്കുല തുടങ്ങിയവ സമര്‍പ്പിച്ച് ഇളനീര്‍ ഒഴിച്ച് പുതിയ പാലക്കമ്പില്‍ ചെത്തിയുണ്ടാക്കിയ ഉലക്ക കൊണ്ട് ഇടിച്ച് ഇളക്കി പൂജകള്‍ക്കുശേഷം കുരുത്തോല, അരിപ്പൊടി എന്നിവയില്‍ തയ്യാറാക്കി ഈര്‍ക്കിലി പന്തങ്ങള്‍ കുത്തിയ ഗുരുതി കളത്തിലേയ്ക്ക് മറിക്കുന്നതാണ് ചടങ്ങ്. തുടര്‍ന്ന് പ്രസാദ വിതരണവും നടന്നു. കലശം, താലപ്പൊലി, ഗരുഡന്‍, കൈകൊട്ടിക്കളി, ഗാനമേള തുടങ്ങിയവയോടെ വെള്ളിയാഴ്ച ഉത്സവം സമാപിക്കും.

Post a Comment

0 Comments