മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. സമാപന ദിവസമായ വെള്ളിയാഴ്ച പാറപ്പനാല്‍ കൊട്ടാരത്തില്‍ നിന്ന് ടൗണ്‍ ചുറ്റി ക്ഷേത്രത്തിലേയ്ക്ക് നടത്തിയ താലപ്പൊലി ഘോഷയാത്ര നൂറുകണക്കിന് ഭക്തജന സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. അലങ്കരിച്ച രഥത്തോടൊപ്പം നിരവധി കലാകാരന്മാര്‍ അണിനിരന്ന മേളവും ഗരുഡന്‍, നൃത്തം എന്നിവയും അകമ്പടിയായി. താലപ്പൊലി വരവേല്പിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ദീപാരാധനയും മേളവും സമൂഹപറയും പ്രസാദ സദ്യയും നടന്നു.
തിരുവരങ്ങില്‍ കൈകൊട്ടികളി, ഗാനമേള തുടങ്ങിയവ അരങ്ങേഴറി. പരിപാടികള്‍ക്ക് ദേവസ്വം കമ്മറ്റി പ്രസിഡന്റ് എ.എസ്. ചന്ദ്രമോഹനന്‍ , സെക്രട്ടറി കെ.കെ. സുധീഷ്, കണ്‍വീനര്‍ കെ.കെ. നാരായണന്‍, ജിഷ്ണു, അരവിന്ദ്, രാധ കൃഷ്ണന്‍കുട്ടി , ലതാ രാജു, ഓമന സുധന്‍, പി.ജി.രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മീനപൂര ദിവസം പതിവായുള്ള കലംകരിയ്ക്കല്‍ -നിവേദ്യ വഴിപാടുകള്‍ക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനത്തിനും ശേഷം ഉച്ചയ്ക്ക് 12-ന് നടന്ന `പൂരം ഇടി' നടന്നു. തിങ്കളാഴ്ച നടന്ന കലശപൂജ, കലശാഭിഷേക ചടങ്ങുകള്‍ക്ക് തന്ത്രി ബ്രഹ്‌മശ്രീ മുണ്ടക്കൊടി ദാമോദരന്‍ നമ്പൂതിരിയും മേല്‍ശാന്തി പ്രവീണ്‍ തിരുമേനിയും പ്രധാന കാര്‍മ്മികത്വം വഹിച്ചു.
0 Comments