മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
പന്തംകൊളുത്തി പ്രകടനത്തിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.വി. ജോയ് പൂവം നില്‍ക്കുന്നതില്‍, ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, ബിജു കൂമ്പിക്കന്‍,വിഷ്ണു ചെമ്മുണ്ടവള്ളി, ജോണ്‍സണ്‍ തിയാട്ട് പറമ്പില്‍,മാത്യു വാക്കത്ത്മാലി,സജീവ് അബ്ദുല്‍ ഖാദര്‍,ശശി മുണ്ടക്കല്‍,ആര്‍ രവികുമാര്‍, ജോജോ പാലമറ്റം, ജോസുകുട്ടി നടക്കല്‍, ബി.രാജീവ്, ഗോപന്‍ നെയ്തുരുത്തില്‍, അനീഷ് മോന്‍, ജോയ് പുളിങ്ങാപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments