Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.



സംഘ പരിവാറിന്റെ ന്യൂനപക്ഷ പീഡനത്തിനെതിരെ കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. അതിരമ്പുഴയില്‍ നടന്ന പ്രതിഷേധ സദസ് അതിരമ്പുഴ പള്ളിവികാരി റവ: ഡോ. ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനം ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ സംഘ പരിവാര്‍ ശക്തികള്‍  നടത്തിവരുന്ന  ആക്രമണം അവസാനിപ്പിക്കണമെന്ന് ഫാദര്‍ ജോസഫ് മുണ്ടകത്തില്‍ ആവശ്യപ്പെട്ടു. 

എല്ലാ മതസ്ഥര്‍ക്കും ഒരേ അവകാശത്തോടു കൂടിയുള്ള ജീവിതം ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും ഭാരതത്തിന്റെ മതേതര സങ്കല്‍പ്പങ്ങള്‍ വിശാലമനസ്സോടെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണത്തിന്റെ പിന്‍ബലത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും  ന്യൂനപക്ഷങ്ങളെ തമ്മില്‍ തല്ലിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ശ്രമം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്നും യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിംഗം കെ.സി ജോസഫ് എക്‌സ് എം.എല്‍.എ പറഞ്ഞു.  കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റില്‍ അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി എം മുരളി, ജൂബി ഐക്കരക്കുഴി, ജോയി, പി.വി. മെക്കിള്‍, കെ.ജി ഹരിദാസ്,ടി.എസ്.അന്‍സാരി, തോമസ് കല്ലാടന്‍, അന്‍ഷാദ് അതിരമ്പുഴ, ഷബീര്‍ ഷാജഹാന്‍, ഹരിപ്രകാശ് മാന്നാനം, ബി.മോഹന ചന്ദ്രന്‍,  ജോസഫ് എട്ടുകാട്ടില്‍, ജോണ്‍സണ്‍ തീയാട്ടുപറമ്പില്‍, റ്റോമി പുളിമാന്‍തുണ്ടo, ജെയിംസ് പ്ലാക്കിതൊട്ടി, ടോം പണ്ടാരക്കുളം, മാത്യു വാക്കത്തുമാലി, അന്നമ്മ മാണി, രവികുമാര്‍, ജോര്‍ജ് പുളിങ്കാല, ഐസക്ക് പാടിയത്ത്, റ്റോമി മണ്ഡപം, റോയി കല്ലുങ്കല്‍, ബിജു വലിയമല,ജെയിംസ് തോമസ്, ജോഷി തകിടിയേല്‍,മഹേഷ് രാജന്‍, സനല്‍ കാട്ടാത്തി, ജോജോ പുന്നക്കാപള്ളി, തങ്കച്ചന്‍ മണ്ണുശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments