ലോറി തട്ടി ഒടിഞ്ഞുവീണ മരക്കൊമ്പ് ദേഹത്ത് തട്ടി ഇരുചക്രവാഹന യാത്രക്കാരന് പരിക്കേറ്റു. ചേര്‍പ്പുങ്കല്‍ മില്ല് ജംഗ്ഷന് സമീപം ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. ഇതുവഴി കടന്നുപോയ കണ്ടയ്‌നര്‍ ലോറിയുടെ കണ്ടെയ്‌നറിന്റെ മുകള്‍ ഭാഗം തട്ടിയാണ് റോഡരികില്‍ നിന്ന മാവിന്റെ ശിഖരം ഒടിഞ്ഞുവീണത്.
ഇതുവഴിയെത്തിയ ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരനായ കുറുമണ്ണ് സ്വദേശി ജോസഫ് മൈക്കിളിന്റെ ദേഹത്തേയ്ക്കാണ് ശിഖരം വീണത്. വാഹനം മറിഞ്ഞ് ജോസഫിന് പരിക്കേറ്റു. ജോസഫിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
0 Comments