സി.ആര്‍.പി.എഫ് പെന്‍ഷനേഴ്‌സ് ഫോറത്തിന്റെ പതിനൊന്നാമത് സംസ്ഥാന വാര്‍ഷിക സമ്മേളനവും, കുടുംബയോഗവും ഏറ്റുമാനൂര്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഫ്രാന്‍സിസ് ജോര്‍ജ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ധീര ജവാന്മാരെ സ്മരിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുതിര്‍ന്ന പെന്‍ഷനേഴ്‌സിനെ അഡ്വക്കേറ്റ് ഫ്രാന്‍സിസ് ജോര്‍ജ് എംപിയും, 50 ആം വര്‍ഷം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളെ ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പടികരയും ആദരിച്ചു.
കൗണ്‍സിലര്‍ രശ്മി ശ്യാം, റിട്ട. ഡെപ്യൂട്ടി കമാന്‍ഡഡ് സി ആര്‍ പി എഫ് തോമസ് വര്‍ഗീസ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് സി വി 2 പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാന ട്രഷറര്‍ സത്യപാല്‍ കെ ജെ സംഘടനയുടെ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് തോമസ് വര്‍ഗീസ് വരണാധികാരിയായി പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. CGHS യൂണിറ്റ് കോട്ടയത്ത് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പിആര്‍പിഎഫ് പെന്‍ഷനേഴ്സ് ഫോറം ഭാരവാഹികള്‍ എം.പിക്ക് നിവേദനം നല്‍കി.
0 Comments