അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ ഏപ്രില്‍ 12 മുതല്‍ മെയ് 2 വരെ തീയതികളില്‍ ആഘോഷിക്കുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെയും വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേര്‍ന്നു. പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ചു. എല്ലാവരും ജാഗ്രതയോടെയും ഒരുമയോടെയും പ്രവര്‍ത്തിക്കണമെന്നും തിരുനാളിനെത്തുന്ന വിശ്വാസികള്‍ക്കും യാത്രകാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത വിധത്തില്‍ സൗകര്യങ്ങളൊരുക്കുന്നതിനും യോഗം തീരുമാനിച്ചു.
തിരുനാള്‍ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും വാഹന പാര്‍ക്കിങ്ങ് ക്രമിക്കരണം നടത്താനും ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിലും എക്‌സൈസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലഹരിയ്‌ക്കെതിരെ പരിശോധന നടത്താന്നും യോഗം തീരുമാനിച്ചു. മുടക്കമില്ലാതെ വൈദ്യൂതി ലഭ്യമാക്കുന്നതിനും കൂടുതല്‍ യാത്ര ബസുകള്‍ സര്‍വീസ് നടത്തിന്നും തീരുമാനിച്ചു. റവന്യൂ വകുപ്പ് , ഫയര്‍ഫോഴ്‌സ്, വൈദ്യൂതി, ജല അതോറിറ്റി, ആരോഗ്യം വിഭാഗം, പൊതുമരാമത്ത് വിഭാഗം, ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം, എക്‌സൈസ് വിഭാഗം, താലുക്ക് സപ്ലൈ വകുപ്പ്, വില്ലേജ് ഓഫീസ് കെ എസ് ആര്‍ ടി സി, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഡെപ്യൂട്ടി തഹസീല്‍ദാര്‍ ശ്യാമളകുമാരി, ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, നഗരസഭാദ്ധ്യക്ഷ സുഹറ അബ്ദുല്‍ ഖാദര്‍, നഗരസഭാ ഉപാധ്യക്ഷന്‍ അന്‍സര്‍ പുള്ളോലില്‍, മുന്‍സിപ്പല്‍ സെക്രട്ടറി ബിപിന്‍ കുമാര്‍, പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ബിനു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, നഗരസഭ കൗണ്‍സിലര്‍ ലീനാ സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments