Breaking...

9/recent/ticker-posts

Header Ads Widget

ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു



നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് കിറ്റുകള്‍  വിതരണം ചെയ്തു. പാലാ സന്മനസ്സ് കൂട്ടായ്മയുടെയും അയര്‍ക്കുന്നം ജീ -ടെക് ഇന്‍സ്റ്റിറ്റ്യൂട്ട്‌ന്റെയും ആഭിമുഖ്യത്തിലാണ് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് ബസ്റ്റാന്‍ഡിലെ ജി ടെക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങ് അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീന ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു. സന്മനസ്സ് കൂട്ടായ്മ പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ എം.സി. സിറിയക്ക് മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി   സാംസ്‌കാരിക സമിതി പ്രസിഡണ്ട് സിബി പരിയാരം, ജി ടെക് ഡയറക്ടര്‍ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments