Breaking...

9/recent/ticker-posts

Header Ads Widget

എന്‍ജിനിയേഴ്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനം നടന്നു.



പാലാ നഗരസഭയില്‍ എന്‍ജിനിയറിംഗ് വിഭാഗത്തിനു വേണ്ടി പുതുതായി നിര്‍മ്മിച്ച എന്‍ജിനിയേഴ്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനം നടന്നു. നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വനിതാ ജീവനക്കാര്‍ക്കാര്‍ക്കായി നിര്‍മ്മിച്ച  ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ നിരവഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് മുഖ്യപ്രഭാഷണം നടത്തി. 

സെക്രട്ടറി ജൂഹി മരിയ ടോം, എ എക്‌സ് ഇ സിയാദ് എ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിന്ദു മനു, ലിസിക്കുട്ടി മാത്യു, ജോസ് ചീരാംകുഴി, കൗണ്‍സിലര്‍മാരായ ആന്റോ പടിഞ്ഞാറെക്കര, സിജി പ്രസാദ്, നീനാ ചെറു വള്ളി, മായാ പ്രദീപ്, ഷാജു തുരുത്തന്‍, ബൈജു കൊല്ലംപറമ്പില്‍ , സതി ശശികുമാര്‍, വി സി പ്രിന്‍സ്, എ ഇ ബോണി എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആധുനികരീതിയിലുള്ള  വീഡിയോ കോണ്‍ഫറന്‍സ് റൂമിന്റെയും പുതിയ ഒരു മിനി എസി ഹാളിന്റെയും നിര്‍മാണം നടന്നു വരുകയാണെന് വികസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്പറഞ്ഞു.

Post a Comment

0 Comments