ബൈപ്പാസ് റോഡ് എത്തിയെങ്കിലും ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വതപരിഹാരം വൈകുന്നു. വാഹനത്തിരക്കേറിയ സെന്‍ട്രല്‍ ജംഗ്ഷനില്‍ പല ദിവസങ്ങളിലും മണിക്കൂറോളം നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഒരു ഹോം ഗാര്‍ഡ് മാത്രമാണ് പലപ്പോഴും ഇവിടെ ഗതാഗത നിയന്ത്രണത്തിന് ഉള്ളത്. കൈപ്പുഴ, നീണ്ടൂര്‍ ഭാഗങ്ങളില്‍ നിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങള്‍ കോട്ടയം ഭാഗത്തേയ്ക്ക് പോവാന്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ യു.ടേണ്‍ തിരയേണ്ടി വരുന്നതാണ് ഗതാഗതക്കുരുക്കിന് ഒരു പ്രധാന കാരണം.
ഏറ്റുമാനൂരില്‍ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് യൂണിറ്റ് വേണമെന്ന് ദീര്‍ഘകാലത്തെ ആവശ്യം ഇനിയും നടപ്പിലായിട്ടില്ല. പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡ് വരുന്നതിനുമുമ്പ് നഗരം ഗതാഗതക്കുരുക്കില്‍ പെടുന്നത് നിത്യ സംഭവമായിരുന്നു. ആ പ്രശ്‌നം പരിഹരിക്കപ്പെട്ടെങ്കിലും ടൗണില്‍ വാഹനത്തിരക്കേറിയ രാവിലെയും വൈകുന്നേര സമയത്തും കൂടുതല്‍ പോലീസിന്റെ സേവനം സെന്‍ട്രല്‍ ജംഗ്ഷനിലും കുരിശുപള്ളി ജംഗ്ഷനിലും ക്ഷേത്ര പടിഞ്ഞാറെ നടയിലും അനിവാര്യമായിരിക്കുകയാണ്.
0 Comments