ഏറ്റുമാനൂര്‍ നഗര ഹൃദയത്തിലെ വാരിക്കുഴി, വാഹന യാത്രികരുടെ നടു ഒടിക്കുന്നു. എം.സി റോഡില്‍ ഏറ്റുമാനൂര്‍ മെയിന്‍ പോസ്റ്റ് ഓഫീസിനു മുന്നിലാണ് അപകടമൊരുക്കി കുഴി രൂപപ്പെട്ടിരിക്കുന്നത്. നിത്യേന ആംബുലന്‍സുകള്‍ കടന്നു പോകുന്ന പ്രധാന വഴിയിലാണ് മറഞ്ഞിരിക്കുന്ന ഈ ഗര്‍ത്തം അപകട കെണി ഒരുക്കുന്നത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ടാറിങ് ഇളകി മാറിയ ഈ ഭാഗത്ത് പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ തറയോടുകള്‍ പാകിയിരുന്നു.
ഭാരവാഹനങ്ങള്‍ അടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ നിത്യേന കടന്നുപോയതോടെ മാസങ്ങള്‍ക്കകം തറയോട് പാകിയ ഭാഗം താഴ്ന്നു പോവുകയായിരുന്നു. ഇതോട് ചേര്‍ന്ന ഒരു ഭാഗത്ത് ടാര്‍ ഉരുകികൂടി ഉയര്‍ന്നു നില്‍ക്കുന്നതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. രാത്രികാലങ്ങളില്‍ ചെറു വാഹനങ്ങള്‍ ഇതില്‍ ചാടി തെന്നിമറിയുന്നതും നിത്യ സംഭവമാണ്. റോഡിന് നടുവിലെ കുഴി കാണുന്ന ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് വേഗത കുറയ്ക്കുന്നതും പിന്നാലെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിനും കാരണമാകുന്നുണ്ട്. അടിയന്തരമായി അപകടസാധ്യത ഒഴിവാക്കണമെന്ന് ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
0 Comments