എം.സി റോഡില്‍ ഏറ്റുമാനൂര്‍ മെയിന്‍ പോസ്റ്റോഫീസിനു മുന്നില്‍ രൂപപ്പെട്ട അപകടകുഴി പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അടച്ചു. പ്രധാന റോഡിലെ അപകട കെണി സംബന്ധിച്ച് സ്റ്റാര്‍ വിഷന്‍ ഏതാനും ദിവസം മുമ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ ആണ് ഈ കുഴിയില്‍ ചാടിയിരുന്നത്. ഇത് പല അപകടങ്ങള്‍ക്കും കാരണമായും മാറിയിരുന്നു. റോഡ് പരിപാലനത്തിനായി പ്രത്യേക ഫണ്ട് നീക്കി വെച്ച് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഒപിബി ആര്‍സി റോഡ് പരിപാലന പദ്ധതിയില്‍ ഈ റോഡും ഉള്‍പ്പെടുന്നതാണ്. വാര്‍ത്ത ശ്രദ്ധയില്‍പെട്ട അധികൃതര്‍ കുഴി അടച്ചതോടെ അപകടഭീഷണി ഒഴിവായി.
0 Comments