Breaking...

9/recent/ticker-posts

Header Ads Widget

കിഴക്കേ നടയില്‍ നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം



ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര കിഴക്കേ നടയില്‍ നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിച്ചു. അലങ്കാര ഗോപുര നിര്‍മ്മാണത്തിനായി അധിക തുക വഴിയിരുത്തിയതായും ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു.  ഉദ്ഘാടന യോഗത്തില്‍ ഏറ്റുമാനൂരപ്പന്‍ ഭക്തജന കൂട്ടായ്മ പ്രതിനിധി ആര്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.

 മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ എസ് ബിജു, ക്ഷേത്ര ഉപദേശക സമിതി അംഗം ടി കെ ദിലീപ്, കണ്ണന്‍ കടപ്പൂര്, ആര്‍. അശോക് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍  ഈ വര്‍ഷത്തെ ക്ഷേത്രോത്സവം അര്‍ത്ഥപൂര്‍ണ്ണമാക്കിയ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവനെയും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അരവിന്ദ് എസ് ജി നായരെയും ഭക്തജന കൂട്ടായ്മ പ്രതിനിധി പൊന്നാട അണിയിച്ച്   ആദരിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി തേക്കടി രാജനും സംഘവും അവതരിപ്പിച്ച ഭക്തിഗാനമേളയും അരങ്ങേറി.

Post a Comment

0 Comments