Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി തിരഞ്ഞെടുപ്പ് നടന്നു



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 2025 -2027 വര്‍ഷത്തെക്കുള്ള ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്  നടന്നു.  ശ്രീ കൈലാസ് ഓഡിറ്റോറിയത്തില്‍  പൊതുയോഗത്തില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ കവിത ജി നായര്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അരവിന്ദ് എസ്.ജി നായര്‍ ഉപദേശക സമിതി തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിച്ചു. നറുക്കെടുപ്പിലൂടെയാണ് 13 അംഗ  ഉപദേശക സമിതിയെ തിരഞ്ഞെടുത്തത്. കൊടിമരച്ചുവട്ടില്‍ ഭക്തജന സാന്നിധ്യത്തില്‍ ആണ് നറുക്കെടുപ്പ് നടന്നത്.  

ഉപദേശക സമിതി പ്രസിഡണ്ടായി  പി.കെ. രാജന്‍ ഇന്ദിവരം, സെക്രട്ടറിയായി  മഹേഷ് രാഘവന്‍ പ്രസന്ന ഭവനം, വൈസ് പ്രസിഡന്റ്  ഭുവനേന്ദ്രന്‍ കളപ്പുര വെച്ചമുകളേല്‍  ഉള്‍പ്പെടുന്ന 13 അംഗങ്ങളെയാണ്  തിരഞ്ഞെടുത്തത്. 750ലധികം അംഗങ്ങളുള്ള ഉപദേശകസമിതിയില്‍ 94 പേരാണ്  തിരഞ്ഞെടുപ്പിലേയ്ക്ക് നാമനിര്‍ദ്ദേശം  നല്‍കിയത്.    സമിതി അംഗങ്ങളായി വിജയകുമാര്‍, സുനിന്ദ്രന്‍ എന്‍.എസ്, ബിനുകുമാര്‍, ഗോപകുമാര്‍, ആശ ജി നായര്‍,  ബാലകൃഷ്ണന്‍ E.T, മണികണ്ഠന്‍. വി,ഗുണശേഖരന്‍. M, സനീഷ് ജി എസ്,  ദേവദാസ്. P V. എന്നിവരെയാണ് തെരഞ്ഞെടുത്തത്.  ഇത്തവണ ഒരു വനിതയും ഭരണസമിതിയില്‍ എത്തി എന്ന പ്രത്യേകതയുമുണ്ട്. മുന്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ക്ഷേത്രം ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍  സന്നിഹിതരായിരുന്നു. പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി. കെ. രാജന്‍ ഇന്ദീവരം, ദേവസ്വം മന്ത്രിയുടെ ഓഫീസ് സെക്രട്ടറികൂടിയാണ്.

Post a Comment

0 Comments