ഏറ്റുമാനൂര്‍ നഗരസഭയെ സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം നടത്തിയത്. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നും മാലിന്യ നിര്‍മാര്‍ജ്ജനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. റസിഡന്‍സ് അസോസിയേഷനുകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ഹരിതകര്‍മ്മസേന, നഗരസഭ സാനിറ്റേഷന്‍ തൊഴിലാളികള്‍, പേരൂര്‍ കവലയില്‍ മാതൃകാപരമായ പൂന്തോട്ടം നിര്‍മ്മിച്ച ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.
നഗരസഭയുടെ വിവിധ സ്ഥലങ്ങളില്‍ ബോട്ടില്‍ ബൂത്തുകളും, ട്വിന്‍ബിന്നുകളും സ്ഥാപിച്ചു. . വിവിധ സ്ഥലങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന ബോര്‍ഡുകള്‍ സ്ഥാപിച്ചു. . വീടുകളില്‍ ജൈവമാലിന്യ സംസ്‌കരണത്തിന് ജീ-ബിന്നുകള്‍ വിതരണം നടത്തി. പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ഈടാക്കുവാനും നടപടി സ്വീകരിച്ചു . മാലിന്യ മുക്ത പ്രഖ്യാപന ചടങ്ങില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനാഷാജി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് പടികര പ്രഖ്യാപനം നടത്തി. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. വിശ്വനാഥന്‍, പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, കൗണ്‍സിലര്‍മാര്‍, കാരിത്താസ് ആശുപത്രി അസി. ഡയറക്ടര്‍ ഫാ. ജിനു കാവില്‍, എസ്.എഫ്.എസ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ക്ലീന്‍സിറ്റി മാനേജര്‍ അഞ്ജു കെ. തമ്പി വിഷയാവതരണം നടത്തി. മുനിസിപ്പല്‍ സെക്രട്ടറി ബിനു ജി സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍ എന്‍.കെ.എന്നിവര്‍ പ്രസംഗിച്ചു..
0 Comments