Breaking...

9/recent/ticker-posts

Header Ads Widget

ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം ആരംഭിച്ചു



ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം ആരംഭിച്ചു. ജ്യോതിഷ പണ്ഡിതന്‍ അരയന്‍കാവ് ഹരിദാസന്‍ നമ്പൂതിരി, ദൈവജ്ഞന്‍ മാങ്കുളം വിഷ്ണുനമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ദേവപ്രശ്‌നം നടക്കുന്നത്. ഒരു കാലഘട്ടത്തില്‍ മഹാപുരുഷന്‍മാരും ദിവ്യജനങ്ങളും ആരാധിച്ചിരുന്ന മഹാക്ഷേത്രമായിരുന്നു ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രമെന്ന് അഷ്ടമംഗല  ദേവപ്രശ്നത്തില്‍ തെളിഞ്ഞു.  
ആദ്യകാലഘട്ടത്തില്‍ കാളിയുടെയും പിന്നീട്  ഭഗവതിയുടെയും സാന്നിധ്യമുള്ള ക്ഷേത്ര സങ്കേതത്തില്‍  പിന്നീട് ' ഉമാമഹേശ്വരന്‍മാരുടെ '  സാന്നിധ്യമുണ്ടായി.  ക്ഷേത്ര സങ്കേതത്തിലെ പഴയ ചില അനുഷ്ഠാനങ്ങള്‍ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും ദേവപ്രശ്ന ചിന്തയില്‍ തെളിഞ്ഞു. സ്വര്‍ണ്ണം കൈയ്യിലേന്തിയ ബാലിക മേടം രാശിയിലാണ് സ്വര്‍ണ്ണം സമര്‍പ്പിച്ചത്. മൃത്യുജ്ഞയ ഹോമത്തിന് ക്ഷേത്രത്തില്‍ സവിശേഷമായ പ്രധാന്യമുണ്ട്. കളമെഴുത്തും പാട്ടും നിറപുത്തരിയും സര്‍പ്പബലിയും നടത്തണമെന്നും ദൈവജ്ഞര്‍ നിര്‍ദ്ദേശിച്ചു. തന്ത്രിയുടെ പ്രതി പുരുഷന്‍ പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ രാശിപൂജയും വിശേഷാല്‍ പൂജകളും നടത്തിയ ശേഷമാണ് രാശിവച്ചത്.  ദേവപ്രശ്ന ചിന്ത വ്യാഴാഴ്ചയും  തുടരും.

Post a Comment

0 Comments