Breaking...

9/recent/ticker-posts

Header Ads Widget

മത്സ്യകൃഷിയില്‍ നൂറുമേനി വിളവ്



മത്സ്യകൃഷിയില്‍ നൂറുമേനി വിളവ് നേടി കായികാധ്യാപകനായിരുന്ന ജോസിറ്റ് ജോണ്‍. തന്റെ  പുരയിടത്തിലെ പ്ലാസ്റ്റിക് കുളത്തില്‍ വളര്‍ത്തിയ ഗിഫ്റ്റ് തിലാപ്പിയ മീനുകളുടെ വിളവെടുപ്പാണ് ശനിയാഴ്ച നടന്നത്. ഒരു വര്‍ഷം മുമ്പാണ് ജോസിറ്റ് ജോണ്‍ മീന്‍ കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചത്.. ഭക്ഷ്യ യോഗ്യമായ വിഷരഹിത മത്സ്യം ഉത്പാദിപ്പിക്കുക എന്നതാണ് ഈ കായികാധ്യാപകന്റെ ലക്ഷ്യം. ജോലിത്തിരക്കിനിടയില്‍ വീണു കിട്ടുന്ന ഒഴിവു സമയങ്ങളിലാണ് അദ്ദേഹം മീന്‍ കൃഷി നടത്തുന്നത്. 

ആവശ്യക്കാര്‍ക്ക് മീന്‍ പിടിച്ച് അവിടെ വച്ച് തന്നെ വൃത്തിയാക്കി നല്‍കുകയാണ് ചെയ്യുന്നത്. മത്സ്യ വിളവെടുപ്പ് നടന്നതോടെ നിരവധി ഓര്‍ഡറുകളും അദ്ദേഹത്തിന് ലഭിച്ചു. പൂഞ്ഞാര്‍ എസ് എം വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകനായിരുന്ന ജോസിറ്റ് ജോണ്‍ ഈ വര്‍ഷമാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. മികച്ച ഒരു കര്‍ഷകന്‍ കൂടിയായ അദ്ദേഹം ഇനിയും വ്യത്യസ്തയിനം മീനുകളെ വളര്‍ത്തീാനുള്ള ഒരുക്കത്തിലാണ്. മീന്‍ കൃഷിക്കൊപ്പം തന്നെ പോത്ത് , ആട് , താറാവ് , കരിങ്കോഴി, പച്ചക്കറി തുടങ്ങി മറ്റ് നിരവധി കൃഷികളും നടത്തി വരുന്നുണ്ട്.

Post a Comment

0 Comments